Advertisement

ബെസ്റ്റ് ഓഫ് കേരള ബ്രാന്‍ഡ് സമ്മിറ്റ് ജൂലൈ അഞ്ചിന് കൊച്ചി ഗോകുലം പാര്‍ക്കില്‍

ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ സംഘടിപ്പിക്കുന്ന ബെസ്റ്റ് ഓഫ് കേരള ബ്രാന്‍ഡ് സമ്മിറ്റ് ജൂലൈ അഞ്ചിന് രാവിലെ 09.30 മുതല്‍ രാത്രി 08.30വരെ കൊച്ചി ഗോകുലം പാര്‍ക്കില്‍ നടക്കും. സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കുമായി ജൂലൈ അഞ്ചിന് കൊച്ചി ഗോകുലം പാര്‍ക്കില്‍വെച്ച് ബിസിനസ് ഇന്‍സൈറ്റ് സംഘടിപ്പിക്കുന്ന ബെസ്റ്റ് ഓഫ് കേരള ബ്രാന്‍ഡ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.keralabrandsummit.com എന്ന വെബ്‌സൈറ്റില്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സംരംഭകര്‍ക്ക് ബ്രാന്‍ഡ് വിസിബിലിറ്റി വര്‍ധിപ്പിക്കുന്നതിനും പുതിയകാലത്തെ ബ്രാന്‍ഡിങ്ങ് രീതികളെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനും ബിസിനസ് നെറ്റ്‌വര്‍ക്കിങ്ങിനും സുവര്‍ണാവസരമായിരിക്കും ഈ ഇവന്റ്.

ബ്രാന്‍ഡിന്റെ പുതുമ നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പ്രശസ്ത ട്രാന്‍സ്ഫര്‍മേഷന്‍ കണ്‍സള്‍റ്റന്റ് ആയ ബ്രാന്‍ഡ്‌സ്വാമി നയിക്കുന്ന ഇന്ററാക്റ്റീവ് മെന്ററിങ് സെക്ഷന്‍, ബ്രാന്‍ഡിന്റെ നിലവിലുള്ള വാല്യുവേഷന്‍ നിശ്ചയിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പ്രശസ്ത ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍റ്റന്റും ക്യാപിറ്റയര്‍ ഫൗണ്ടറുമായ സി എ ശ്രീജിത്ത് കുനിയില്‍ നയിക്കുന്ന സെക്ഷന്‍, ബിസിനസിലെ കടങ്ങളില്‍ നിന്നും മോചനം നേടാന്‍ മാനസികമായി ശീലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രശസ്ത മാനിഫെസ്റ്റേഷന്‍ കോച്ചും ബിസിനസ് കണ്‍സള്‍ട്ടന്റുമായ മനു പൈലി നയിക്കുന്ന സെക്ഷന്‍, ഇമോഷണല്‍ മാര്‍ക്കറ്റിങ്ങിലൂടെ ബിസിനസിനെ ബ്രാന്‍ഡ് ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇമോഷണല്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റും കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റുമായ സമദ് ഇരിവേറ്റി നയിക്കുന്ന സെക്ഷന്‍ എന്നിവ ഉണ്ടായിരിക്കും.

ഇതോടൊപ്പം പ്രമുഖ സംരംഭകരും ബ്രാന്‍ഡ് ഫൗണ്ടര്‍മാരും അതിഥികളായി പങ്കെടുത്തുകൊണ്ട് ബിസിനസ് മേഖലയിലെ അറിവും അനുഭവങ്ങളും പങ്കുവയ്ക്കുന്നു. മേളം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പത്മശ്രീ കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, ഡെന്റ്കെയര്‍ ഫൗണ്ടര്‍ ജോണ്‍ കുര്യാക്കോസ്, പോപീസ് ബേബി കെയര്‍ ഫൗണ്ടര്‍ ഷാജു തോമസ്, സംരംഭകനും നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍, മുന്‍ ഡി ജി പിയും എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോട്ടറുമായ ഋഷിരാജ്സിങ് ഐ പി എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നു.

ഇതോടൊപ്പം സമീപകാലത്തു കേരളത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകളുടെ ഫൗണ്ടര്‍മാര്‍ പങ്കെടുക്കുന്ന പാനല്‍ ടോക്സ്, ബിസിനസ് ഇന്‍സൈറ്റിന്റെ 2025ലെ ബ്രാന്‍ഡ് അവാര്‍ഡുകളുടെയും പ്രോമിസിങ് യങ് എന്‍ട്രപ്രണര്‍ അവാര്‍ഡുകളുടെയും പ്രസന്റേഷന്‍, വ്യത്യസ്തമായ വിവിധ ബിസിനസുകളുടെ അവതരണം, ബി ടു ബി എക്സ്പോ സ്റ്റാള്‍സ് എന്നിവയും ബെസ്റ്റ് ഓഫ് കേരള ബ്രാന്‍ഡ് സമ്മിറ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ആയിരത്തോളം സംരംഭകര്‍ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് ലഭിക്കുന്നത് ബിസിനസ് പ്രമോഷനും ബിസിനസ് നെറ്റ്വര്‍ക്കിങ്ങിനും ബിസിനസ് ബന്ധങ്ങള്‍ വിപുലപ്പെടുത്തുന്നതിനും പുതിയ ബിസിനസ് അറിവുകള്‍ നേടുന്നതിനുമുള്ള സുവര്‍ണാവസരമാണ്. ബെസ്റ്റ് ഓഫ് കേരള ബ്രാന്‍ഡ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് www.keralabrandsummit.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ 90741 46136, 98950 80475 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.